ഗാസയിലെ വീട്ടില്‍ ബോംബാക്രമണം, ബന്ധുക്കളെ നഷ്ടപ്പെട്ട പലസ്തീന്‍ ദമ്പതികളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
ഗാസയിലെ വീട്ടില്‍ ബോംബാക്രമണം, ബന്ധുക്കളെ നഷ്ടപ്പെട്ട പലസ്തീന്‍ ദമ്പതികളെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
Saturday, October 21, 2023 8:16 AM IST
വെബ് ഡെസ്ക്
തിരുവനന്തപുരം: ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ബന്ധുക്കള്‍ നഷ്ടമായ പലസ്തീന്‍ യുവതിയേയും ഭര്‍ത്താവിനേയും ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള സര്‍വകലാശാലാ വിദ്യാര്‍ഥികളായ ഫുറാത്ത് അല്‍മോസാല്‍മിയും ഭര്‍ത്താവ് സമര്‍ അബുദോവ്ദയെയുമാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ചത്. അല്‍മോസാല്‍മി എംഎ ലിംഗ്വിസ്റ്റിക്‌സ് വിദ്യാര്‍ഥിനിയാണ്. സമര്‍ പിഎച്ച്ഡി എടുക്കാനുള്ള പഠനത്തിലും.

ഇരുവരേയും കേരളീയം പരിപാടിയുടെ ഭാഗമായി വ്യാഴാഴ്ച കനകകുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച വിദേശ വിദ്യാര്‍ഥി സംഗമം പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. പരിപാടിക്ക് വരാന്‍ തയാറെടുക്കവേയാണ് ഗാസയിലുള്ള ഇവരുടെ വീട്ടില്‍ ബോംബാക്രമണം നടന്നതായി അറിഞ്ഞത്.


ആക്രമണത്തിൽ ഇവരുടെ ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നു. ഇക്കാര്യം സര്‍വകലാശാലാ അധികൃതരാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<